നജ്മ ഹെപ്തുള്ള മണിപ്പൂര്‍ ഗവര്‍ണറാകും

Posted on: August 17, 2016 5:35 pm | Last updated: August 17, 2016 at 5:35 pm
SHARE

najma hepthullaന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഡോ. നജ്മ ഹെപ്തുള്ളയെ മണിപ്പൂര്‍ ഗവര്‍ണറാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. നിലവില്‍ മേഘാലയയുടെ ഗവര്‍ണര്‍ വി. ഷമുഖനാഥാനാണ് മണിപ്പൂരിന്റെ കൂടി ചുമതല. കഴിഞ്ഞ മാസമാണ് നജ്മ ഹെപ്തുള്ള കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജി വെച്ചത്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ ഗവര്‍ണമാര്‍ക്ക് മാറ്റം.പഞ്ചാബിലെ ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കിയെ മാറ്റി രാജസ്ഥാനിലെ ബിജെപി നേതാവ് വി പി സിംഗ് ബദ്‌നോറിനെ പഞ്ചാബിന്റെ ഗവര്‍ണറാക്കി. പദ്മനാഭ ബാലകൃഷ്ണ ആചാര്യയെ മാറ്റി മുന്‍ നാഗ്പൂര്‍ എംപി ബന്‍വാരി ലാലിനെ അസം ഗവര്‍ണറാക്കി.