ദീപാ കര്‍മാര്‍ക്കറിനും ജിത്തു റായിക്കും ഖേല്‍രത്‌ന

Posted on: August 17, 2016 2:25 pm | Last updated: August 17, 2016 at 7:16 pm
SHARE

deepa

ന്യൂഡല്‍ഹി: ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാര്‍ക്കറിനും ഷൂട്ടിംഗ് താരം ജിത്തു റായിക്കും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. അത്‌ലറ്റ് ലളിത ബാബര്‍, ഹോക്കി താരം വി രഘുനാഥ്, ബോക്‌സിംഗ് താരം ശിവ് ഥാപ്പ, ഷൂട്ടിംഗ് താരം അപൂര്‍വി ചന്ദേല തുടങ്ങി 15 താരങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി.

അര്‍ജുന അവാര്‍ഡ് ലഭിക്കാത്ത വ്യക്തിക്ക് ഖേല്‍ രത്‌ന നല്‍കാറില്ല എന്ന പതിവ് തെറ്റിച്ചാണ് ദീപക്ക് പുരസ്‌കാരം നല്‍കിയത്. ഒളിമ്പിക്‌സിലെ മികച്ച പ്രകടനം പരിഗണിച്ചാണ് ദീപയെ പ്രത്യേക എന്‍ട്രിയായി കണക്കാക്കി പുരസ്‌കാരം നല്‍കിയത്. ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനാണ് ജിത്തു റായിക്ക് ഖേല്‍രത്‌ന നല്‍കിയത്.