സ്ത്രീപീഡനം: ധനേഷ് മാഞ്ഞൂരാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: August 17, 2016 11:41 am | Last updated: August 17, 2016 at 12:34 pm
SHARE

manjooranകൊച്ചി: യുവതിയെ അപമാനിച്ച ഗവ: പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാഞ്ഞൂരാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഹര്‍ജി അപ്രസക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ജൂലൈ 14ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം കോണ്‍വെന്റ് ജംഗ്ഷന് സമീപം നടുറോഡില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഞാറക്കല്‍ സ്വദേശിനിയുടെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here