Connect with us

Kerala

ജന്‍മദിനാഘോഷം: തച്ചങ്കരി ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

കോഴിക്കോട്: ജന്‍മദിനാഘോഷച്ചില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഗതാഗതമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് ഖേദപ്രകടനം നടത്തിയത്. തന്റെ ജന്‍മദിനത്തില്‍ തച്ചങ്കരി ഗതാഗത വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ കേക്ക് മുറിക്കുകയും ലഡു വിതരണം നടത്തുകയും ചെയ്തത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖേദപ്രകടനം.

താന്‍ മധുരം നല്‍കിയത് നല്ല ഉദ്ദേശ്യത്തിലായിരുന്നു. എന്നാല്‍ കേരളത്തിന്റെ മണ്ണില്‍ അത് ഏശിയില്ല. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഹുങ്കായി മാത്രമേ പിറന്നാളാഘോഷം പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് ഒരു അഭ്യുദയ കാംക്ഷി എന്നോട് പറഞ്ഞത്. അതിനാല്‍ ഇത് ഒഴിവാക്കാമായിരുന്നു. ആഘോഷത്തെ കേരളത്തിന്റെ ജനങ്ങള്‍ തെറ്റായാണ് മനസിലാക്കിയത്. അതിനാല്‍ ഖേദം രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും തച്ചങ്കരി പറഞ്ഞു.

അതേസമയം തച്ചങ്കരിക്കെതിരെ പരാതിയുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു. ഗതാഗതവകുപ്പില്‍ തച്ചങ്കരി തന്നോട് ആലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് മന്ത്രിയുടെ ആക്ഷേപം. ഇത് മാപ്പ് പറഞ്ഞത് കൊണ്ട് തീരുന്നതല്ലെന്ന നിലപാടിലാണ് മന്ത്രി.