Connect with us

Kozhikode

സമൂഹത്തെ പിറകോട്ടു നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട്: രാജ്യത്തിന്റെ മതപരവും ദാര്‍ശനികവുമായ പുരോഗമന പ്രവണതകളെ നിഷേധിച്ച് പിന്തിരിപ്പന്‍ വശങ്ങളെ പിന്താങ്ങി സമൂഹത്തെ പിറകോട്ടു നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് വിക്രം മൈതാനിയില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ അടിമത്തത്തില്‍ നിന്നുള്ള മോചനമാണ് എല്ലാവരും ലക്ഷ്യമാക്കേണ്ടത്.
അന്ധ വിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നുമുള്ള മോചനം ഇതിന്റെ ഭാഗമാണ്. ശാസ്ത്രം മുന്നേറ്റം കൈവരിക്കുമ്പോള്‍ ജനങ്ങള്‍ ശാസ്ത്രബോധത്തില്‍ നിന്നും യുക്തിചിന്തയില്‍ നിന്നും അകന്നുപോകുന്നത് ദുഃഖകരമാണ്. ജനങ്ങളുടെ അസംതൃപ്തിയും നിസ്സഹായാവസ്ഥയും ഉപയോഗപ്പെടുത്തി ശിഥിലീകരണ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തില്‍ വിഭാഗീയ മത്സരങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്ന ശക്തികള്‍ സജീവമാണ്.സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരലാണ് ഏറ്റവും വലിയ രാജ്യ സ്‌നേഹം.
സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, മതനിരപേക്ഷതയില്‍ ഊന്നിയുള്ള ബഹുസ്വരത എന്നീ മൂല്യങ്ങളില്‍ ഊന്നിയുള്ള പുരോഗതിയാണ് മഹാത്മജി ഉള്‍പെടെയുള്ള ദേശീയ നേതാക്കള്‍ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest