Connect with us

Ongoing News

റിയോ ഒളിംപിക്‌സ്: ബാഡ്മിന്റണില്‍ പിവി സിന്ധു സെമിയില്‍

Published

|

Last Updated

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം പി വി സിന്ധു സെമി ഫൈനലില്‍ കടന്നു. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വാങ് യിഹാനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 22-20, 21-19. സൈന നേവാളിന് ശേഷം ഒളിംപിക്‌സ് സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പായി.

ആദ്യ ഒളിംപിക്‌സില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സിന്ധു ഇന്ത്യയുടെ അഭിമാനമായത്. ആദ്യ ഗെയിമില്‍ പിന്നിലായിരുന്ന സിന്ധു പിന്നീട് ശക്തമായ നിലയിലേക്ക് എത്തുകയായിരുന്നു. 7-5ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 13-13ന് ഒപ്പമെത്തിയ സിന്ധു പിന്നീട് വാങ് യിഹാന് ലീഡ് നല്‍കിയില്ല.
ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവായ വാങ് യിഹാനെ നേരത്തെ രണ്ട് തവണ സിന്ധു തോല്‍പ്പിച്ചിട്ടുണ്ട്.
ജാപ്പനീസ് താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയി ആയിരിക്കും സെമിഫൈനലില്‍ സിന്ധുവിന്റെ എതിരാളി. നാളെ് വൈകുന്നേരം 5.50നാണ് സെമി പോരാട്ടം.

Latest