Connect with us

International

മസ്ജിദുല്‍ അഖ്‌സയിലെ ഇസ്‌റാഈല്‍ അതിക്രമങ്ങളെ എതിര്‍ത്ത് ജോര്‍ദാന്‍ രാജാവ്‌

Published

|

Last Updated

അമ്മാന്‍: ഇസ്‌റാഈല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ നടത്തുന്ന അതിക്രമങ്ങളെ വിമര്‍ശിച്ച് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ രംഗത്തെത്തി. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഏത് തരത്തിലുള്ള ആക്രമണത്തിനും എതിരാണ് താനെന്ന് ജോര്‍ദാന്‍ ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വിശുദ്ധ ഗേഹത്തില്‍ ഇസ്‌റാഈല്‍ സൈന്യവും തീവ്രവലതുപക്ഷ സംഘങ്ങളും അതിക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ചരിത്രപരവും പുരാതനപരവുമായ സ്ഥലമായതിനാല്‍ ജറൂസലമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ കിഴക്കന്‍ ജറൂസലമില്‍ സ്ഥിതി ചെയ്യുന്ന അല്‍ അഖ്‌സ പള്ളിയുടെ രക്ഷാധികാരം ജോര്‍ദാനാണ്. ഇവിടെ നടക്കുന്ന ഇസ്‌റാഈല്‍ അതിക്രമങ്ങളെ നേരത്തെയും ജോര്‍ദാന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ജൂതര്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും പ്രാര്‍ഥിക്കാന്‍ അനുവാദം നല്‍കുന്നില്ല. കഴിഞ്ഞ ഞായറാഴ്ച നാനൂറോളം വരുന്ന ജൂതര്‍ ഇവിടെ സന്ദര്‍ശനം നടത്തുകയും ചിലര്‍ ഇവിടെ പ്രാര്‍ഥന നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

---- facebook comment plugin here -----

Latest