എസ് വൈ എസ് ദേശരക്ഷാ വലയം ശ്രദ്ധേയമായി

Posted on: August 17, 2016 12:15 am | Last updated: August 17, 2016 at 12:15 am
SHARE
എസ് വൈ എസ് മഞ്ചേരിയില്‍ നടത്തിയ ദേശരക്ഷാ വലയത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കുന്നു
എസ് വൈ എസ് മഞ്ചേരിയില്‍ നടത്തിയ ദേശരക്ഷാ വലയത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കുന്നു

കോഴിക്കോട്: രാഷ്ട്ര വിരുദ്ധ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുമെന്ന ആഹ്വാനത്തോടെ എസ് വൈ എസ് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ദേശരക്ഷാ വലയം ശ്രദ്ധേയമായി. ദേശരക്ഷാവലയം ഭീകരതക്കും തീവ്രവാദത്തിനുമെതിരായ സംഗമമായി. ‘ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുക’യെന്ന ശീര്‍ഷകത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയില്‍ തിരൂരില്‍ ദേശരക്ഷാ വലയം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ജീലാനി പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ മുഖ്യാഥിതിയായി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍ പ്രസംഗിച്ചു. വി പി എം ബശീര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.
മഞ്ചേരിയില്‍ എസ് വൈ എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സി പി സൈതലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദ്‌കോയ സഖാഫി അധ്യക്ഷത വഹിച്ചു. പി വി അന്‍വര്‍ എം എല്‍ എ മുഖ്യാഥിതിയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എം അബൂബക്കര്‍ മാസ്റ്റര്‍ സന്ദേശ പ്രഭാഷണം നടത്തി. കെ പി ജമാല്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു,
കൊച്ചി: എറണാകുളം ജില്ലാ കമ്മിറ്റിയുടെ ദേശരക്ഷാവലയത്തില്‍ സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ലാ സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി ടി ഹാഷിം തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ എ കരീം ഹാജി, സി എ ഹൈദ്രോസ് ഹാജി, അഡ്വ. ഹസന്‍, എം എം സുലൈമാന്‍, കെ എസ് എം ഷാജഹാന്‍ സഖാഫി, ജമാലുദ്ദീന്‍ സഖാഫി പ്രസംഗിച്ചു. മുഹമ്മദ് ഫിറോസ് അഹ്‌സനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തൊടുപുഴയില്‍ ദേശരക്ഷാവലയം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി ജി ജഅ്ഫര്‍ കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്‍ കബീര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി എ അബ്ദുസ്സലാം സഖാഫി അധ്യക്ഷത വഹിച്ചു.
ആലപ്പുഴയില്‍ പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി മുഖ്യപ്രഭാഷണം നടത്തി. നാസര്‍ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു എം ഹനീഫ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍, സൂര്യ ഷംസുദ്ദീന്‍, തമിം സഖാഫി, ജമാല്‍ പള്ളാത്തുരുത്തി, പി എസ് മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി, പി അനസ് പ്രസംഗിച്ചു.
തൃശൂര്‍ ജില്ലാ കമ്മിറ്റി ചാവക്കട്ട് സംഘടിപ്പിച്ച ദേശരക്ഷാവലയത്തില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക് മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് താഴപ്ര മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി ശമീര്‍ എറിയാട് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഉപാധ്യക്ഷന്‍ സിറാജുദ്ദീന്‍ സഖാഫി, സയ്യിദ് തഖ്‌യുദ്ദീന്‍ അഹ്‌സനി, ഐ സി എഫ് പ്രതിനിധി ഉസ്മാന്‍ സഖാഫി തിരുവത്ര, ആര്‍ വി എം ബഷീര്‍ മൗലവി പ്രസംഗിച്ചു.
ശുക്കൂര്‍ സഖാഫി വെണ്ണക്കോടിന്റെ അധ്യക്ഷതയില്‍ നടന്ന എസ് വൈ എസ് ദേശരക്ഷാവലയം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: പാളയം രക്താസാക്ഷിമണ്ഡപത്തിന് മുന്നില്‍ കെ മുരളീധരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, നേമം സിദ്ദീഖ് സഖാഫി, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
കണ്ണൂര്‍: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സഫ്‌വ അംഗങ്ങള്‍ ദേശരക്ഷാ വലയം തീര്‍ത്തു. പ്രൊഫ. യു സി അബ്ദുല്‍മജീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് എന്‍ അശ്‌റഫ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
കാസര്‍കോട്: ചട്ടഞ്ചാലില്‍ ദേശരക്ഷാ വലയം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദുമ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്വീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് കെ പി എസ് ജമലുല്ലൈലി ബേക്കല്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ജില്ലാ പഞ്ചായത്തംഗം ശാനവാസ് പാദൂര്‍, ബി കെ അഹ്മദ് മുസ്‌ലിയാര്‍ കുണിയ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി പ്രസംഗിച്ചു.
കൊല്ലം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. എന്‍ ഇല്യാസ്‌കുട്ടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് നൈസാം സഖാഫി അധ്യക്ഷത വഹിച്ചു.
ഒറ്റപ്പാലം: ദേശാരക്ഷാവലയം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം വി സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റശീദ് അശറഫി നന്ദിയും പറഞ്ഞു.