എസ് ബി ഐ ശാഖയില്‍ കവര്‍ച്ചാ ശ്രമം

Posted on: August 17, 2016 12:11 am | Last updated: August 17, 2016 at 12:11 am

തൊടുപുഴ: തൊടുപുഴ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയില്‍ മോഷണ ശ്രമം. തൊടുപുഴ-പാലാ റോഡില്‍ മാതാ ഷോപ്പിംഗ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്.
തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ഒരു വശത്തു കൂടി ബേങ്കിന്റെ കോറി ഡോറിലെത്തിയതിന് ശേഷം ജനാലകമ്പി മുറിച്ചാണ് അകത്തു കടന്നത്. കംമ്പ്യൂട്ടര്‍ മുറിയിലൂടെ ഉളളില്‍ പ്രവേശിച്ചെങ്കിലും കവര്‍ച്ച നടത്താനായില്ല. ഫയലുകള്‍ വലിച്ചു വാരിയിട്ടിട്ടുണ്ട്.