നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

Posted on: August 16, 2016 8:10 pm | Last updated: August 16, 2016 at 8:10 pm
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ഓര്‍മ്മ മരം, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ടി.മുഹമ്മദ് നട്ടുപിടിപ്പിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ഓര്‍മ്മ മരം, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ടി.മുഹമ്മദ് നട്ടുപിടിപ്പിക്കുന്നു.

പേരാമ്പ്ര: കുരുന്നു മനസുകളില്‍ കാരുണ്യം നിറയട്ടെ എന്ന സന്ദേശമുയര്‍ ത്തി നൊച്ചാട് എ.എല്‍.പി.സ്‌കൂള്‍ പി.ടി.എയുടെ പേരാമ്പ്ര നഗരത്തിലെ അനാഥര്‍ക്കും താലൂക്ക് ആശുപത്രിയിലെ അന്തേവാസികള്‍ക്കും സദ്യയൊരുക്കി കൊച്ചു വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സാമൂഹ്യ പ്രവര്‍ത്തക ഡയാന ലിസിയുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ 250ഓളം പേര്‍ക്ക് ഭക്ഷണം നല്‍കി. പ്രധാനാധ്യാപിക കെ.സി.റീന, പി.ടി.എ പ്രസിഡണ്ട് എന്‍.ബാലകൃഷ്ണന്‍, കെ.കെ.വിജില, സി.കെ. അജീഷ്, ഇ.പി. ബിന്ദു കല, കെ.സി.ജിതേഷ്, സകൂള്‍ ലീഡര്‍ ആല്‍ഫിന്‍ ഫിദല്‍, ദേവാംഗന, സുനിത മനോജ് സംബന്ധിച്ചു.

കന്നാട്ടി കാഴ്ച സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വിമുക്ത ഭടന്‍ വി. വി. കുഞ്ഞികൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ടി.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. കെ.സി. രാജീവന്‍, കെ. വസന്ത് കുമാര്‍, എം.കെ. രജീഷ്, ബി. കെ. ഷിബു, എം.സി. ബാലകൃഷ്ണന്‍, കെ.കെ. ഷാജി, വി. പി. പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മധുര വിതരണവും നടത്തി. കിഴക്കന്‍ പേരാമ്പ്ര ചായികുളം കോക്കാട് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രവര്‍ത്തക സമിതി അംഗം എ. എം അമ്മത് പതാക ഉയര്‍ത്തി. കണ്‍വീനര്‍ സി. കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. കെ ബക്കര്‍, പി. പി ഹാരിസ്, സി. കെ ഭാസ്‌കരന്‍ ,കല്ലില്‍ സൂപ്പി, എ. കെ മുഹമ്മദ്,അസന്‍ കുട്ടി, നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കിഴിഞ്ഞാണ്യം എ.എല്‍.പി.സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പതാക നിര്‍മ്മാണ മത്സരം, ദേശഭക്തിഗാനം, പായസവിതരണം, പ്രശ്‌നോത്തരി എന്നിവ നടന്നു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വെള്ളിയൂര്‍ ടൗണില്‍ ഓര്‍മ്മ മരം,പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ടി. മുഹമ്മദ് മരം നട്ടു. വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കിയ റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍ വി.ശ്രീജിത്ത്, കെ.വല്‍സന്‍, ടി.പി.അബ്ദുല്‍ മജീദ് സംബന്ധിച്ചു. നൊച്ചാട് സാംസ്‌കാരിക നിലയം ഹെല്‍ത്ത് സെന്റര്‍ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. സപ്പോര്‍ട്ടിംഗ് കമ്മറ്റി പ്രസിഡണ്ട് കെ.എം.രാജന്‍ പതാക ഉയര്‍ത്തി. പേരാമ്പ്ര ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്‌കൂളില്‍ സ്വതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യൂനിഫോമും, പഠനോപകരണങ്ങളൂം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി.സതി ഉദ്ഘാടനം ചെയ്തു.

ചെറുവണ്ണൂര്‍ ഗവ.യു.പി. സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നിറപ്പകിട്ടാര്‍ന്ന റാലി സംഘടിപ്പിച്ചു. ചടങ്ങില്‍ ഒ.കെ.ശ്യാമള അധ്യക്ഷത വഹിച്ചു. 2015-16 വര്‍ഷത്തെ യു.എസ് എസ് വിജയികളായ അമല്‍റോസ്, ബി.എസ്.സ്വാതി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.അജയ് ആവള, സി.കെ.ഫൈസല്‍ സംബന്ധിച്ചു. പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ കെ.കെ.രാജീവന്‍ പതാക ഉയര്‍ത്തി. കെ.സി.ഗോപാലന്‍ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. ശശി കിഴക്കന്‍ പേരാമ്പ്ര സംബന്ധിച്ചു. വാല്യക്കോട് എ.യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്തംഗം ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.കെ.ടി.ബി. കല്‍പത്തൂര്‍, വി.വി.ദിനേശന്‍ പ്രസംഗിച്ചു. പേരാമ്പ്ര കൈരളി വനിതാ കോളേജില്‍ സ്വാതന്ത്ര്യ ദിനം കൊണ്ടാടി. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.പത്മജ ഉദ്ഘാടനം ചെയ്തു. സുരേഷ് നൊച്ചാട്, ഐ.സുനിത സംസാരിച്ചു.