ദേശീയ ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു

Posted on: August 16, 2016 7:22 pm | Last updated: August 17, 2016 at 8:52 am
SHARE

neetന്യൂഡല്‍ഹി: ദേശീയ ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും ഘട്ടമായി നടത്തിയ പരീക്ഷയുടെ ഫലമാണ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്. സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റ് സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റ് http://cbseresults.nic.in/neet/neet_2016.htmhttp://cbseresults.nic.in/ / വഴി ഫലം അറിയാന്‍ കഴിയും.
ഫലം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ക്ക് ഈ വര്‍ഷം നീറ്റ് ഫലം തടസമാകില്ല. എന്നാല്‍ അടുത്തവര്‍ഷം മുതല്‍ മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ കര്‍ശനമാക്കാന്‍ സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ നീറ്റ് നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ഓര്‍ഡിനന്‍സ് ഇറക്കി കേന്ദ്രസര്‍ക്കാര്‍ ഇതിനെ മറികടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here