അഭിലാഷ് വധം: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Posted on: August 16, 2016 1:15 pm | Last updated: August 16, 2016 at 3:32 pm
SHARE

ഇരിങ്ങാലക്കുട: തൃശൂര്‍ വാസുപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ് കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഷാന്റോ, രണ്ടാം പ്രതി ജിത്തു, മൂന്നാം പ്രതി ഡെന്നീസ്, നാലാം പ്രതി ശിവദാസ്, ഏഴാം പ്രതി രാജന്‍ എന്നിവര്‍ക്കാണ് ശിക്ഷ. കേസിലെ 13 പ്രതികളെ കോടതി വെറുതെ വിട്ടു.

കഴിഞ്ഞ വര്‍ഷം തിരുവോണ നാളില്‍ കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വാസുപുരത്ത് ബിജെപി യൂണിറ്റ് ആരംഭിച്ചതാണ് അഭിലാഷിനെ കൊല്ലാനുള്ള കാരണം. സിപിഎം പ്രവര്‍ത്തകനായിരുന്ന അഭിലാഷ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.