നേത്രാവതി എക്‌സപ്രസില്‍ തീപിടുത്തം; യാത്രാക്കാര്‍ സുരക്ഷിതര്‍

Posted on: August 16, 2016 12:32 pm | Last updated: August 16, 2016 at 7:51 pm
SHARE

trainകായംകുളം: തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സപ്രസില്‍ തീപിടുത്തം. ട്രെയിന്‍ പതിനൊന്നരയോടെ കായംകുളത്തെത്തിയപ്പോള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. യാത്രാക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

മോഷണശ്രമത്തിനിടെ പിടികൂടിയ തമിഴ്‌നാട് സ്വദേശി ടോയ്‌ലറ്റില്‍ കയറി പെട്രോളൊഴിച്ച് തീകൊളുത്തിയതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത് എന്നാല്‍ ആത്മഹത്യ ശ്രമമാണോ എന്നും സംശയമുണ്ട്. യാത്രാക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. നവാസ്‌ എന്നയാളാണ് തീ കൊളുത്തിയതെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

anas
നവാസ്‌

കായംകുളത്ത് നിര്‍ത്തിയപ്പോളായിരുന്നു ഒരു ബോഗിയില്‍ തീപിടിച്ചത്.  തീപിടിച്ച ബോഗി വളരെ പെട്ടന്ന് ട്രെയിനില്‍ നിന്നും വേര്‍പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നി പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. തീപിടിച്ച ബോഗി വേര്‍പ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here