Connect with us

Kerala

യു.ഡി.എഫ് വിട്ടാല്‍ മാണിയുടേയും ലീഗിന്റേയും പാപക്കറ തീരില്ലെന്ന് സി.പി.ഐ മുഖപത്രം

Published

|

Last Updated

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനെയും മുസ്‌ലിം ലീഗിനെയും ശക്തമായി എതിര്‍ത്ത് സിപിഐ മുഖപത്രമായ ജനയുഗം. മാണിയെയും ലീഗിനെയും പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനിയും സിപിഎം നേതൃത്വവും രംഗത്തുവന്നതിന് പിന്നാലെയാണ് സിപിഐയുടെ വിയോജിപ്പ് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫ് വിട്ടുവന്നാല്‍ മാണിയുടെ ലീഗിന്റെയും മേലുള്ള പാപക്കറ പോകില്ലെന്ന് ജനയുഗം ലേഖനം പറയുന്നു.

ഇടതുപ്രകടന പത്രികയുടെ മേല്‍ ഒരു ചെമ്പരന്തും റാകിപ്പറക്കേണ്ട എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സി.പി.ഐ എതിര്‍പ്പ് ഒന്നുകൂടി വ്യക്തമാക്കിയത്. കേരളാ കോണ്‍ഗ്രസിനും മുസലിം ലീഗിനും അന്യവര്‍ഗ ചിന്താഗതിയാണ്. ഒരു ലേഖനമോ മുഖപ്രസംഗമോ കൊണ്ട് ഇടതുപക്ഷത്തിന്റെ ജനകീയ രേഖ ഭേദഗതി ചെയ്യാമെന്ന് ആരും വെയില്‍ കായേണ്ട. അഴിമതിയുടെ അന്ധത ബാധിച്ച മാണി അഴിമതി കൂടാരത്തില്‍ നിന്നു പുറത്ത് വന്നാല്‍ വിശുദ്ധനാകില്ല. വര്‍ഗീയതയ്ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ് മുസ്‌ലീം ലീഗെന്നും ലേഖനത്തില്‍ പറയുന്നു.

സ്ത്രീ സുരക്ഷയ്ക്ക് ഗോവിന്ദചാമിയെയും അമീറുള്‍ ഇസ്‌ലാമിനെയും ഹിന്ദു വര്‍ഗ്ഗീയതയ്‌ക്കെതിരേ മോദിയേയും മോഹന്‍ഭഗവതിനേയും കൂട്ടുപിടിക്കാം എന്ന് പറയുന്നത് പോലെയാണ് ചില കേന്ദ്രങ്ങളുടെ പൂതിയെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ലീഗിനെയും കേരളാകോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്താന്‍ കഴിയുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സിപിഎം മുഖപത്രം ദേശാഭിമാനി മുഖപ്രസംഗത്തില്‍
കുറിച്ചിരുന്നു.

Latest