Connect with us

Ongoing News

ജിംനാസ്റ്റിക്‌സില്‍ ദീപ കര്‍മാകറിന് നാലാം സ്ഥാനം

Published

|

Last Updated

റിയോ ഡി ജനീറോ: രാജ്യം കാത്തിരുന്ന വനിതകളുടെ ജിംനാസ്റ്റിക്‌സ് വോള്‍ട്ടില്‍ ദീപ കര്‍മാകര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15.066 ശരാശരിയുമായി ദീപ നാലാം സ്ഥാനത്തായിരുന്നു. റിയോയിലെ സൂപ്പര്‍ താരം അമേരിക്കയുടെ സിമോണ്‍ ബില്‍സാണ് സ്വര്‍ണം നേടിയത്. 15.966 ആണ് സിമോണിന്റെ സ്‌കോര്‍. റഷ്യയുടെ മരിയ പസേക (15.253) വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്വിലിയ സ്റ്റീന്‍ഗ്രബര്‍ വെങ്കലവും (15.216) നേടി. തനെറ അവസരം കഴിഞ്ഞപ്പോള്‍ ദീപ രണ്ടാമതായി പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.

ഒരിന്ത്യന്‍ ജിംനാസ്റ്റ് കാഴ്ച വെക്കുന്ന മികച്ച പ്രകടനമെന്ന റെക്കാര്‍ഡ് നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിത ജിംനാസ്റ്റ് എന്ന ഖ്യാതി നേടിയ ദീപ കര്‍മ്മാക്കറിന് ഫൈനലില്‍ സ്വിസ് താരമായ ഗിലിയ സ്‌റ്റെയ്ങ്ങ്രൂബറുമായി 0.15 എന്ന സ്‌കോറിന്റെ വ്യത്യാസത്തിലാണ് വെങ്കല മെഡല്‍ നഷ്ടമായത്. ഗിലിയ സ്‌റ്റെയ്ങ്ങ്രൂബര്‍ 15.216 എന്ന സ്‌കോര്‍ നേടിയപ്പോള്‍, 15.066 എന്ന സ്‌കോറിനാണ് ദീപയക്ക് നാലാം സ്ഥാനം ലഭിച്ചത്.

Latest