ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

Posted on: August 15, 2016 11:18 am | Last updated: August 16, 2016 at 9:08 am
SHARE

ശ്രീനഗര്‍: ശ്രീനഗറിലെ നൗഹാട്ടയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ ഭീകരാക്രമണം.  ഒരു ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 7 സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് സംഭവം. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സ്‌റ്റേഡിയത്തിനടത്താണ് ആക്രമണമുണ്ടായത്.

അതേസമയം, നിയന്ത്രണരേഖക്ക് സമീപം ഉറി സെക്ടറില്‍ നുഴഞ്ഞുകയറാനൊരുങ്ങിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here