പാക്കിസ്ഥാന്‍ കയറ്റി അയക്കുന്നത് ഭീകരതയും മയക്കുമരുന്നുമെന്ന് ഇന്ത്യ

Posted on: August 14, 2016 7:15 pm | Last updated: August 15, 2016 at 10:56 am

pakisthan flagന്യൂഡല്‍ഹി: കാശ്മീരിന് സഹായം വാഗ്ദാനം ചെയ്ത പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഭീകരതയും കള്ളപ്പണവും മയക്കുമരുന്നുമാണ് പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുന്നതെന്നും ഇതിന്റെ ഫലം അയല്‍രാജ്യങ്ങള്‍ അനുഭവിക്കുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഈ വര്‍ഷത്തെ പാക്കിസ്ഥാന്റെ സ്വാതന്ത്രദിനാഘോഷങ്ങള്‍ സമര്‍പ്പിക്കുന്നത് ഭാവിയില്‍ സ്വതന്ത്രമാകാന്‍ പോകുന്ന കാശ്മീരിന് വേണ്ടിയാണെന്ന് പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞിരുന്നു.