Connect with us

Gulf

ഇന്ത്യയില്‍ നിന്നെത്തിയ പ്രഥമ ഹജ്ജ് സംഘത്തിന് ഊഷ്മള വരവേല്‍പ്പ്

Published

|

Last Updated

മക്ക: ഇന്ത്യയില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി വിശുദ്ധ ഭൂമിയിലെത്തിയ പ്രഥമ സംഘത്തിന് കോണ്‍സല്‍ ജനറല്‍ ശൈഖ് മുഹമ്മദ് നൂറിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ് നല്‍കി. 34 പുരുഷന്മാര്‍ അടങ്ങിയ സംഘത്തില്‍ ഭൂരിഭാഗവും ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. മദീന വഴി എത്തിയ സംഘം മക്കയിലെ മിസ്ഫലയില്‍ പാലത്തിന് സമീപമുള്ള 112 നമ്പര്‍ ഹോട്ടലിലാണ് താമസം.

ഇന്ത്യന്‍ ഹജ്ജ് വളണ്ടിയര്‍മാരോടൊപ്പം മക്കയിലെ ഐസിഎഫ്, ആര്‍എസ്‌സി വളണ്ടിയര്‍മാരും സജീവ രംഗത്തുണ്ടായിരുന്നു.
ആര്‍എസ്‌സി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ഉസ്മാന്‍ കുറുകത്താണി, ഐസിഎഫ സെന്‍ട്രല്‍ പ്രസിഡന്റ് സൈദലവി സഖാഫി, സി ജലീല്‍ മാസ്റ്റര്‍, ആര്‍എസ്‌സി ചെയര്‍മാന്‍ സല്‍മാന്‍ വെങ്ങളം,മുസ്ഥഫ കാളോത്ത്, ശമീം തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Latest