ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു

Posted on: August 14, 2016 2:38 pm | Last updated: August 14, 2016 at 2:38 pm
SHARE

muthu kumarചെന്നൈ: പ്രശസ്ത തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാര്‍ (41) അന്തരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. ‘സീമന്റെ വീര നടൈ’ എന്ന ചിത്രത്തിലൂടെയാണ് മുത്തുകുമാര്‍ സിനിമയിലെത്തുന്നത്. പിന്നീട് ആയിരത്തിലേറെ ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതി.

വെയില്‍, ഗജനി, ആദവന്‍, കാതല്‍ കൊണ്ടേന്‍, പയ്യ, അഴകിയ തമിഴ്മകന്‍, മിന്‍സാരക്കണ്ണാ, സിങ്കം, അങ്ങാടിത്തെരു തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം ഹിറ്റു ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചത് മുത്തുകുമാറായിരുന്നു. അജിത് നായകനായ എല്‍ വിജയ് ചിത്രം കിരീടത്തിലെ ഡയലോഗുകളും മുത്തുകുമാറിന്റേതായിരുന്നു. സില്‍ക്ക് സിറ്റി എന്നൊരു നോവലും എഴുതിയിട്ടുണ്ട്.

‘തങ്ക മീങ്കള്‍’ എന്ന ചിത്രത്തിലെ അനന്ത യാരൈ മീട്ടുകിര്‍, വിജയ്‌യുടെ ‘സയ്‌വത്തി’ലെ അഴകേ അഴകേ എന്നീ പാട്ടുകളിലൂടെ രണ്ടു തവണ അദ്ദേഹം ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.