Connect with us

National

ഗോ സംരക്ഷകരെ പ്രധാനമന്ത്രി വേദനിപ്പിച്ചെന്ന് തൊഗാഡിയ

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ഗോ സംരക്ഷകനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദനിപ്പിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഗോരക്ഷയെ കുറിച്ച് മോദിയുടെ പ്രസ്താവനക്കെതിരെയാണ് തൊഗാഡിയ ആഞ്ഞടിച്ചത്. ഗോരക്ഷകരെ തള്ളി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തെ ഹിന്ദുക്കളെ വേദനിപ്പിച്ചെന്ന് തൊഗാഡിയ ആരോപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രവീണ്‍ തൊഗാഡിയ കരഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചത്.
ഇടക്കിടക്ക് പാക്കിസ്ഥാനില്‍ പോകുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ പശുക്കളെ രക്ഷിക്കാന്‍ കഴിയുന്നില്ല. ഗോരക്ഷയെ ദളിത് സുരക്ഷയുമായി ബന്ധിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

ഗോരക്ഷകരില്‍ 80 ശതമാനവും ക്രിമിനലുകളാണെന്ന പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗോരക്ഷകര്‍ക്ക് എല്ലാ നിയമസഹായവും വി എച്ച് പി നല്‍കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്ത് പശുക്കളെ കൊല്ലുന്നതും ബീഫ് കയറ്റുമതിയും പൂര്‍ണമായും നിരോധിക്കണം. ഇതിനായി ഗോവധ നിരോധനത്തിനായി പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest