Connect with us

Kerala

വേറിട്ടൊരു കല്ല്യാണം; മഹ്‌റായി വരന്‍ നല്‍കിയത് അമ്പത് പുസ്തകങ്ങള്‍

Published

|

Last Updated

മലപ്പുറം: സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം മഹ്‌റായി പുസ്തകങ്ങള്‍ നല്‍കി വേറിട്ടൊരു കല്ല്യാണം. ചേളാരി സ്വദേശി അനീസാണ് വള്ളുവമ്പ്രം നെച്ചിയില്‍ സഹ്‌ലയെ പുസ്തകങ്ങള്‍ മഹര്‍ നല്‍കി ജീവിത സഖിയാക്കിയത്. വധുവാണ് പുസ്തകങ്ങള്‍ മഹറായി ആവശ്യപ്പെട്ടത്. ഒന്നും രണ്ടുമല്ല, അമ്പത് പുസ്തകങ്ങള്‍. ഈ അമ്പത് പുസ്തകങ്ങളുടെ പേരുകള്‍ പട്ടികയായി സഹല നല്‍കിയതോടെ ഇവ കണ്ടെത്താനുളള ഓട്ടത്തിലായി അനീസ്. ഒടുവില്‍ ബാംഗ്ലൂരിലെ ബ്ലോസംസ്, ഗംഗാറാം, ബുക്ക് വോം എന്നീ ബുക്ക് സ്റ്റാളുകളില്‍ നിന്നാണ് പുസ്തകങ്ങള്‍ വാങ്ങിയത്. ബിയിംഗ് എ മുസ്‌ലിം ഇന്‍ ദ വേള്‍ഡ് (ഹാമിദ് ദബാഷി) ട്വന്റി ലവ് പോയംസ് (പാബ്ലാ നെരൂദ) ഡു യു റിമമ്പര്‍ (കുനാന്‍ പോഷാപോറ) പെഡഗോജി ഓഫ് ദ ഒപ്രസഡ് (പൗലോ കൊയ്‌ലാ) തുടങ്ങിയ പുസ്തകങ്ങളുടെ ലിസ്റ്റായിരുന്നു സഹ്‌ല നല്‍കിയത്.

മഹര്‍ പെണ്ണിന്റെ അവകാശമാണ്; പുരുഷന്റെ ഔദാര്യമല്ല. കുടുംബംഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും മത വിധികള്‍ക്ക് എതിരല്ലാത്തതിനാല്‍ അവര്‍ സമ്മതിക്കുകയായിരുന്നുവെന്ന് അനീസ് പറഞ്ഞു. പൊന്നണിഞ്ഞാല്‍ മാത്രമേ പെണ്ണ് പെണ്ണാവൂ എന്ന സമൂഹത്തിന്റെ സൗന്ദര്യ നിര്‍മിതികള്‍ പെളിച്ചെഴുതുന്നതായിരുന്നു ഇരുവരുടെയും വിവാഹം. മലപ്പുറം അത്താണിക്കല്‍ എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ജേണലിസം അധ്യാപകനും ആര്‍ട്ട് ഡയറക്ടറുമാണ് അനീസ് ചേളാരി . ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് സഹ്‌ല.

---- facebook comment plugin here -----

Latest