കോള്‍ കര്‍ഷഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി

Posted on: August 13, 2016 10:11 pm | Last updated: August 13, 2016 at 10:11 pm
SHARE

v s sunil kumarകുന്നംകുളം: സംസ്ഥാനത്തെ കോള്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു . പൊന്നാനി കോളിലെ പെരുമ്പടപ്പിലെ കര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് നടപ്പിലാക്കുന്നത്. കര്‍ഷകരുടെ നെല്ലിന് മികച്ച വില നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും . കിലോയ്ക്ക് 21 . 50 രൂപ നിരക്കിലാണ് നിലവിലെ നെല്ല് സംഭരണം. അടുത്ത വര്‍ഷം മുതല്‍ നെല്ലു വില ഉയര്‍ത്തും . തൃശ്ശൂര്‍ പൊന്നാനി കോളിലെ സമഗ്ര വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും . 445 കോടിയുടെ സമഗ്രവികസനമാണ് കോളില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു .

ഇപ്പോള്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അടിസ്ഥാന സൗകര്യവികസനമൊരുക്കി 40000 ഏക്കര്‍ വരുന്ന പാടശേഖങ്ങളുടെ നെല്ല് ഉത്പാദനം വര്‍ധിപ്പിക്കും . ഇതില്‍ പൊന്നാനി കോള്‍് മാത്രം 3400 ഹെക്ടര്‍ വരുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു . തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി, ചാവക്കാട് താലൂക്കുകളും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കുമുള്‍പ്പെടുന്ന പൊന്നാനി കോളിലെ വികസന അപര്യാപ്തതകള്‍ കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം . കര്‍ഷക സംഗമം സ്പീക്കര്‍ പി . ശ്രീരാമകൃഷ്ണ്‍ ഉദ്ഘാടനം ചെയ്തത് . പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.എം . ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here