ഇസില്‍ ബന്ധം; കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: August 13, 2016 5:17 pm | Last updated: August 13, 2016 at 5:17 pm

കണ്ണൂര്‍: ഇസില്‍ ബന്ധം ആരോപിച്ച് വയനാട് സ്വദേശിയെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട്ട് സ്വദേശി മുഹമ്മദ് ഹനീഫിനെയാണ് വെള്ളിയാഴ്ച രാത്രി പെരിങ്ങത്തൂരില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് ഹനീഫ് അറസ്റ്റിലായത്.

കേരളത്തില്‍നിന്ന് എത്തിയവര്‍ക്ക് തീവ്രവാദ പരിശീലനം നല്‍കിയെന്നാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. മുംബൈയില്‍നിന്ന് ഒളിവില്‍പോയ ഇയാള്‍ കേരളത്തിലെ പല പള്ളികളിലും ഇമാം ആയി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.