Connect with us

Palakkad

ഒറ്റപ്പാലം ഡിവിഷന്‍ സാഹിത്യോത്സവിന് തുടക്കമായി

Published

|

Last Updated

ഒറ്റപ്പാലം: എസ് എസ് എഫ് ഒറ്റപ്പാലം ഡിവിഷന്‍ സാഹിത്യോത്സവിന് തുടക്കമായി. ഒറ്റപ്പാലം സോണ്‍ പ്രസിഡന്റ് റശീദ് അശറഫി പതാക ഉയര്‍ത്തി. എസ് എസ് എഫ്ഡിവിഷന്‍ വൈസ് പ്രസിഡന്റ് തഖ് യുദ്ദീന്‍തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം വി സിദ്ദീഖ് സഖാഫിഉദ്ഘാടനം ചെയ്തു. ഹമീദ് അന്‍വരി, ഉമര്‍ സഖാഫി വീരമംഗലം, നാസര്‍ തെക്കിനിമഠം, മുസ്തഫ ഹാജി ഒറ്റപ്പാലം, നൗഫല്‍ അല്‍ഹസനി,അശ്കര്‍ ബാഖവി വാരോട് പ്രസംഗിച്ചു. റഫീഖ് സഖാഫിപാണ്ടമംഗലം, ഇര്‍ഷാദ് ഹുസൈന്‍, മുജീബ് പാവുകോണം പങ്കെടുത്തു. തുടര്‍ന്ന് ഏഴ് വേദികളിലായാണ് മത്സരം നടക്കുന്നത്. ഇന്ന് നടക്കുന്ന സമാപന സംഗമംപി ഉണ്ണി എം എല്‍ എ ഉദ്ഘാടനം ചെയ്യും.

Latest