മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് പോലീസ്

Posted on: August 13, 2016 1:12 pm | Last updated: August 14, 2016 at 12:28 am

aslamകോഴിക്കോട്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആറംഗ സംഘമെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലുള്ളത് ചൊക്ലിയില്‍ നിന്നുളളവരാണെന്നും പൊലീസിന് നേരിയ സൂചനയുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി കറുപ്പസ്വമിക്കാണ് അന്വേഷണ കേസിന്റെ അന്വേഷണ ചുമതല.

അതേസമയം കൊല്ലപ്പെട്ട അസ്ലമിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. അസ്ലമിന്റെ ശരീരത്തില്‍ 67 മുറിവുകള്‍ ഉണ്ടായതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇരുപതോളം വെട്ടുകളേറ്റിരുന്നതായും ഇതില്‍ 13 മുറിവുകള്‍ മുഖത്തായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുണ്ട്. അസ്ലമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാദാപുരത്തേക്ക് കൊണ്ടു പോകും.