സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപം പകര്‍ന്ന് ഫാസില്‍ മുസ്തഫ

Posted on: August 13, 2016 12:38 pm | Last updated: August 13, 2016 at 12:38 pm
ഫാസില്‍ മുസ്തഫ  മാതാപിതാക്കളായ  മുസ്തഫയും  യാസ്മിനുമൊപ്പം
ഫാസില്‍ മുസ്തഫ മാതാപിതാക്കളായ മുസ്തഫയും യാസ്മിനുമൊപ്പം

വടക്കഞ്ചേരി: പങ്കുവെക്കലുകള്‍ കാരുണ്യ,സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെങ്കിലും, അത് കുരുന്നു കൈകളിലൂടെ നല്‍കികൊണ്ട് സാമൂഹിക സേവനത്തിനു പുതിയ രൂപവും ഭാവവും നല്‍കുകയാണ് സാമൂഹികപ്രവര്‍ത്തകനും പ്രവാസിയുമായ ഫാസില്‍ മുസ്തഫ.
വടക്കഞ്ചേരി മാണിക്കപ്പാടം യാസ്മിന്‍ മന്‍സിലില്‍ മുസ്തഫയുടെയും യാസ്മിന്റെയും മൂന്നു മക്കളില്‍ മൂത്ത മകനും, ദുബൈയില്‍ മെഡിക്കല്‍ മാര്‍ക്കറ്റിങ് എക്്‌സിക്യൂട്ടീവുമായ ഫാസില്‍ മുസ്തഫ കഴിഞ്ഞ റമസാന്‍ മാസത്തിലാണ് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.പിന്നീട് ജോലിത്തിരക്കുകള്‍ക്കിടയിലും,അവധിദിനങ്ങളും സേവനപ്രവര്‍ത്തനങ്ങള്‍ക്കു സമയം കണ്ടെത്തുകയായിരുന്നു. വയനാട്ടിലെ ഡോക്ടര്‍ ഷാനവാസുമായുള്ള അടുപ്പമാണ് സേവനപ്രവര്‍ത്തനങ്ങള്‍ക്കു ഫാസില്‍ മുസ്തഫയെ പ്രേരിപ്പിച്ചത്രെ.
ഒപ്പം മറ്റുള്ളവരില്‍ പങ്കുവെക്കലുകളുടെ ആശയംപകാരനും,പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറ്റാനും നവമാധ്യമങ്ങളും കൂട്ടിനുണ്ട്. വീട്ടിലെത്തുന്ന അതിഥികളുടെ മക്കളുമായി തന്റെ മക്കള്‍ കളിപ്പാട്ടങ്ങള്‍പോലും, പങ്കുവെക്കുന്നില്ല എന്ന് കണ്ടു മനസ്സിലാക്കിയ ഫാസില്‍ മക്കളില്‍ നിന്ന് തന്നെയാണ് തന്റെ പുതിയ ആശയത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് റമസാനിലെ ഒന്നാം ദിനത്തില്‍ താമസസ്ഥലത്തിന് സമീപത്തെ രണ്ടു പേര്‍ക്ക് നോമ്പു തുറപ്പിച്ചുകൊണ്ട് സേവന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്.
ഭക്ഷണപ്പൊതികളുമായി അവരുടെ അടുക്കലെത്തി മക്കളുടെ കൈകളിലൂടെ നോമ്പുകാര്‍ക്ക് കൈ മാറുകയായിരുന്നു. രണ്ടുപേരില്‍ തുടങ്ങിയ നോമ്പു തുറപ്പിക്കാന്‍ പിന്നെ ദിനം പ്രതി 50 മുതല്‍ 200 വരെ എത്തുകയായിരുന്നു.ഓരോദിവസത്തേയും പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോടെ ദിനംപ്രതി പിന്തുണകള്‍ കൂടികൂടിവന്നു ഒരു പ്രസ്ഥാനമായി മാറി.
പ്രവര്‍ത്തനങ്ങളെ ഓണ്‍ലൈന്‍ മിഡിയകളും,മാധ്യമങ്ങളും ഏറ്റെടുത്തതോടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കു രൂപവും മാറിത്തുടങ്ങുകയായിരുന്നു. രേഖകളില്ലാതെ ഗള്‍ഫിലെത്തിയ മലയാളികള്‍ കുരുക്കിലകപ്പെട്ടപ്പോള്‍ അവക്ക് സ്വാന്ത്വനം നല്‍കി അവരോടൊപ്പം നിന്ന് രേഖകള്‍ എംബസി ,മറ്റു സ്ഥാപനങ്ങളിലെല്ലാം ഇടപെട്ടു ശരിയാക്കി അവരെ നാട്ടിലേക്കു കയറ്റിഅയക്കല്‍,താമസവും, ഭക്ഷണവും ഇല്ലാതെ വലയുന്ന തൊഴിലാളികള്‍ക്കു താമസസ്ഥലം സൗജന്യമായി കണ്ടെത്തിക്കൊടുക്കുകയും,ഭക്ഷണത്തിനുള്ള വഴി,ജോലി എന്നിവ നിരവധി നല്ലമനസുകളുടെ സഹായത്താല്‍ ശരിയാക്കികൊടുക്കലും മറ്റുമായിരുന്നു ഫാസില്‍മുസ്തഫയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍. വ്യാജവിസയില്‍ വഞ്ചിക്കപ്പെട്ട നിരവധിപേര്‍ക്കാണ് ഫാസില്‍ സ്വാന്തനമായി മാറിയത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്കിയതുകൊണ്ട് പ്രവാസികള്‍ക്കിടയില്‍ എന്നെങ്കിലും ഒരു വിഷമം വന്നാല്‍ ആദ്യം അവരുടെ മനസ്സില്‍ തെളിയുന്ന മുഖം ഫാസില്‍ മുസ്തഫയുടേതാണ്. ഇത്തവണ റമസാനില്‍ ഫാസില്‍ മുസ്തഫയുടെ നേതൃത്തത്തില്‍ നിരവധി ലേബര്‍ ക്യാമ്പുകളിലായി ദിനംപ്രതി 200 മുതല്‍ 500 വരെ യുള്ള തൊഴിലാളികള്‍ക്കാണ് നോമ്പുതുറ ഒരുക്കിയത്.
ഉറക്കമില്ലാത്ത രാവുകളില്‍ പാചകവും പാക്കിങ്ങിനും സഹായികളായി ഒരുപാടു സുഹൃത്തുക്കളാണ് കുട്ടികളുമായി ഫാസിലിന്റെ വീട്ടിലും ലേബര്‍ ക്യാമ്പുകളിലുമായി എത്തിയത്. ഓരോ ദിവസവും വീട്ടില്‍ നിന്നും ഭക്ഷണങ്ങള്‍ പാക്ക്‌ചെയ്തു കഴിഞ്ഞാല്‍ വാഹനങ്ങളില്‍ ഓരോ ലേബര്‍ ക്യംപുകളിലും ഓരോദിനങ്ങളിലായി എത്തും. വാഹനത്തില്‍നിന്നും പൊതികള്‍ ഇറക്കിക്കഴിഞ്ഞാല്‍ വലിയ ഷീറ്റുകള്‍ വിരിക്കും.പിന്നീട് ഫാസിലും സുഹ്‌റത്തുകളും ക്യാമ്പിലെ തൊഴിലാളികളോടൊപ്പം നോമ്പു തുറക്കാന്‍ റെഡിയായി ഇരിക്കും .പിന്നെ കുട്ടികളാണ് കാര്യക്കാര്‍.രണ്ടു വയസു മുതല്‍ പത്ത് വയസുവരെ പ്രായമുള്ള കുട്ടികളാണ് ഇവര്‍ക്കെല്ലാവര്‍ക്കും ഭക്ഷണം വിളമ്പുക.
പാചകത്തില്‍ വിദഗ്ധയായ ഫാസില്‍മുസ്തഫയുടെ ഭാര്യ ഷജിനയാണ് ഇത്രയും പേര്‍ക്കുള്ള ‘ക്ഷണം പാകം ചെയ്യുന്നത്. സുഹൃത്തുക്കളില്‍ ചിലര്‍ഭക്ഷണംവീട്ടില്‍ നിന്നും,ഹോട്ടലില്‍നിന്നുമൊക്കെയായി കൊണ്ടുവരും.കഴിയാത്തവര്‍ ഫാസിലിനോടുതഞ്ഞെ തയ്യാറാക്കാന്‍പറയുകയും ചെയ്യും. തുടക്കത്തിലൊക്കെ കൗതുകത്തോടെയും അത്ഭുതത്തോടെയും കണ്ട കുട്ടികള്‍ പിന്നീട് ആവേശമായി ഏറ്റെടുക്കുകയായിരുന്നു പങ്കുവെക്കലുകളുടെ നല്ല പാഠങ്ങള്‍.
പിന്നീട് അത് മറ്റു പ്രവര്‍ത്തങ്ങളുമായി നാട്ടിലേക്കും ഫാസില്‍ വ്യാപിപ്പിക്കുകയായിരുന്നു. നാട്ടിലും നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയഫാസില്‍ മുസ്തഫ വടക്കഞ്ചേരി കരായന്‍ങ്കാടില്‍ മണ്‍ചുമരും,ചിതല്‍ നിറഞ്ഞ ഏതുസമയവും തകര്‍ന്നു വീഴാവുന്ന മേല്‍ക്കൂരക്ക് കീഴില്‍ ജീവിതം തള്ളി നീക്കുന്ന ഭര്‍ത്താവ് മരണപ്പെട്ട നഫീസ്ഉമ്മക്കുള്ള വീട് നിര്‍മിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.