സ്വകാര്യ ബസുകളില്‍ പോക്കറ്റടി പെരുകുന്നു

Posted on: August 13, 2016 9:50 am | Last updated: August 13, 2016 at 9:50 am
SHARE

pocketകോട്ടക്കല്‍: സ്വകാര്യ ബസുകളില്‍ പോക്കറ്റടിക്കാര്‍ പെരുകുന്നു. കോട്ടക്കല്‍- പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ബസുകളിലാണ് പോക്കറ്റടി പതിവാകുന്നത്. ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ ദിനം പ്രതി പോക്കറ്റടിക്കിരയാവുന്നുണ്ടെന്നാണ് പരാതി. എല്ലാ സമയത്തും യാത്രക്കാരുടെ തിരക്കുള്ളതാണ് ഇതിന് കാരണം.
തിങ്ങി നിറഞ്ഞ യാത്രയാണ് ഈ റൂട്ടില്‍. കാല്‍കുത്താന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് പലപ്പോഴും ബസുകളില്‍. ഈ അവസരം മുതലെടുത്താണ് പോക്കറ്റടി സംഘം വിലസുന്നത്. ആള്‍തിരക്ക് കാരണം പലപ്പോഴും യാത്രക്കാര്‍ സംഭവം അറിയുന്നത് വളരെ വൈകിയായിരിക്കും. അപ്പോഴേക്കും പണം കവര്‍ന്നവര്‍ വഴിയിലിറങ്ങുകയോ, സംഘത്തിലെ മറ്റംഗങ്ങള്‍ക്ക് കൈമാറുകയോ ചെയ്തിരിക്കും. ആശുപത്രിയിലേക്കും മറ്റുമായി നിരവധിപേര്‍ ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്. ഓഫീസുകളിലേക്കും, ട്രൈന്‍ സമയം കണക്കാക്കിയും പലരും പോകുന്നതിനാല്‍ പോക്കറ്റിടിക്കപ്പെട്ടവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ ശ്രമിക്കാറില്ല. ബസ് ജീവനക്കാരാവട്ടെ റൂട്ട് നഷ്ടപ്പെടുമെന്നതിനാല്‍ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാനും തയ്യാറാകാറില്ല. ഇതെല്ലാം പോക്കറ്റടിക്കാര്‍ക്ക് അനുഗ്രഹമാവുകയാണ്. പോക്കറ്റടി വര്‍ധിച്ചതിനാല്‍ കോട്ടക്കല്‍- പെരിന്തല്‍മണ്ണ സ്വകാര്യ ബസ് യാത്ര പലരും ഭയക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here