അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സ് മെഡല്‍വേട്ട തുടരുന്നു

Posted on: August 13, 2016 9:18 am | Last updated: August 13, 2016 at 9:18 am

phelpsറിയോ ഡി ഷാനെറോ: അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്‌സിന് 27-ാം ഒളിമ്പിക്‌സ് മെഡല്‍. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഫെല്‍പ്‌സിന് വെള്ളി നേടി. സിംഗപൂരിന്റെ ജോസഫ് സ്‌കൂളിംഗാണ് സ്വര്‍ണം നേടിയത്. സ്‌കൂളിംഗ് 50.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഫെല്‍പ്‌സ് 51.14 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസ് വെങ്കലം നേടി.

ഒളിമ്പിക്‌സ് നീന്തലിലെ എക്കാലത്തെയും മികച്ച നീന്തല്‍ താരമായ ഫെല്‍പ്‌സ് 27 മെഡലുകളാണ് അഞ്ച് ഒളിമ്പിക്‌സുകളിലായി കഴുത്തിലണിഞ്ഞത്. റിയോ ഒളിമ്പിക്‌സില്‍ നിന്നും നേടിയ നാലു സ്വര്‍ണം അടക്കം 22 സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് ഫെല്‍പ്‌സിന്റെ സമ്പാദ്യം.