വിരമിക്കല്‍ പ്രഖ്യാപനം മെസി പിന്‍വലിച്ചു

Posted on: August 13, 2016 9:10 am | Last updated: August 13, 2016 at 1:58 pm

lionel-messi_17w5ig6jxq7s14nb975sg8w6sബ്യൂണസ് അയേഴ്‌സ്:ബാഴ്‌സലോണ ഫുട്‌ബോള്‍ താരം ലിയൊണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് മടങ്ങി വരുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചതായി അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നത്. അര്‍ജന്റീന ഫുട്‌ബോളിന് വേണ്ടി ഇനിയും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മെസി പറഞ്ഞു.
സെപ്റ്റംബറില്‍ ഉറുഗ്വേക്കും വെനിസ്വേലക്കും എതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമില്‍ മെസിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ മെസി പെനാല്‍റ്റി പാഴാക്കിയിരുന്നു.