ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ ഏകീകരിക്കണം: മന്ത്രി കെ ടി ജലീല്‍

Posted on: August 13, 2016 12:41 am | Last updated: August 13, 2016 at 12:41 am

kt jaleelപെരിന്തല്‍മണ്ണ: ചികിത്സാ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഭീമമായി വര്‍ധിച്ചതായി മന്ത്രി കെ ടി ജലീല്‍. ഇതൊടൊപ്പം മരുന്ന് വിലയും കമ്പനികള്‍ കൂട്ടി. ഇത് രണ്ടും ഒരു സാധാരണക്കാരന് താങ്ങാനാവാത്തതാണ്. വ്യത്യസ്ത നിരക്കുകളാണ് ഒരേ ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.
ചികിത്സാ നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ ആശുപതിയില്‍ ഒരു ചടങ്ങിനെത്തിയതായിരുന്നു മന്ത്രി ജലീല്‍.