Connect with us

Malappuram

ആയുര്‍വേദം തുണയായി; 40ാം വയസ്സില്‍ പിച്ചവെച്ച് നടന്ന് സഊദി പൗരന്‍

Published

|

Last Updated

യഹ്‌യ അഹ്മദ് വ്യായാമത്തില്‍

പെരിന്തല്‍മണ്ണ: നാലാം വയസ്സില്‍ പോളിയോ ബാധിച്ച സഊദി പൗരന് 40ാം വയസ്സില്‍ ആയുര്‍വേദ ചികിത്സയില്‍ പുതുജീവന്‍ ലഭിച്ചു. വലതു കാലിന്റെ ബലം നഷ്ടപ്പെട്ട് നില്‍ക്കുവാനും, നടക്കുവാനും ഏറെപ്രയാസമനുഭവിച്ചപ്പോഴാണ് യഹിയാ അഹ്മദ് (40) ആയുര്‍വ്വേദ ചികിത്സയുടെ സാധ്യത തേടി പെരിന്തല്‍മണ്ണ അമൃതം ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരായ കൃഷ്ണദാസ്, ഷീബാ കൃഷ്ണദാസ്, ശാലി രാജീവ്, തുടങ്ങിയവരുടെ കൂട്ടായ പ്രയത്‌നം കൊണ്ടാണ് യഹിയക്ക് പുത്തന്‍ ജിവിതത്തിന്ന് വഴിയൊരുക്കിയത്. രാവിലെ ഒരു മണികൂര്‍ ശാരീരിക പരിശീലനം (യോഗ) ഒരു മണികൂര്‍ നീന്തല്‍ പരിശീലനം, മാംസക്കിഴി, വസ്തി, അവഗാഹ സ്വേദം തുടങ്ങിയ ആയുര്‍വ്വേദ ചികിത്സകള്‍ അടങ്ങുന്ന തീവ്രയത്‌നത്തിലൂടെ രണ്ടാഴ്ച കൊണ്ടു തന്നെ യഹിയുടെ വലതുകാലിലെ മാംസപേശികള്‍ക്ക് മാറ്റം സംഭവിച്ചു തുടങ്ങി.
പേശികള്‍ക്ക് വളര്‍ച്ചയുടെ ലക്ഷണവും കാണിക്കാന്‍ തുടങ്ങി. കാല്‍മുട്ടിന്റെയും ഞെരിയാണിയുടെയും അസ്വാഭാവിക കുഴതെറ്റല്‍ പ്രവണത കുറഞ്ഞു തുടങ്ങി. നീന്തല്‍ പരിശീലനവും യോഗയും ആയുര്‍വ്വേദ വിദഗ്ധ ചികിത്സയും സമന്വയിപ്പിച്ച് നല്‍കിയ പരിചരണമാണ് കുറഞ്ഞ ദിവസം കൊണ്ട് തന്നെ കാര്യമായ പുരോഗതി ഉണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ചീഫ് ഫിസിഷ്യന്‍ കൃഷ്ണദാസും ചേര്‍ന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോധവത്കരണം നടത്താന്‍ യഹിയ അഹമ്മദ് തയ്യാറെടുക്കുകയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തത് മൂലം നിഷ്‌കളങ്കരായ നമ്മുടെ കുട്ടികള്‍ ജീവിതം ബലി കൊടുക്കേണ്ട അവസ്ഥ ഉണ്ടാവാന്‍പാടില്ലന്ന യാനിയ അഹമ്മദ് പറഞ്ഞു. അടുത്ത തലമുറയില്‍ ഇത്തരം രോഗങ്ങള്‍ പിടിക്കപ്പെടരുത് എന്ന ഒരു ദൃഡനിശ്ചയം കുടി തനിക്കുണ്ടന്ന് അധ്യാപകന്‍ കൂടിയായ യഹിയ പറഞ്ഞു.

Latest