Connect with us

International

തുര്‍ക്കിയില്‍ മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാരനെതിരെ അറസ്റ്റ് വാറന്റ്‌

Published

|

Last Updated

അങ്കാറ: തുര്‍ക്കിയുടെ മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാരനും പാര്‍ലിമെന്റ് അംഗവുമായ ഹകാന്‍ ശുക്കൂറിനെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്നും ഇതിനെ കുറിച്ച് ചോദ്യം ചെയ്യാനാണ് ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്താംബൂളിന് കിഴക്കുള്ള സകരയയിലെ പ്രോസിക്യൂട്ടര്‍മാരാണ് ഹകാനെതിരെ തെളിവുണ്ടെന്ന് ആരോപിച്ചത്. ഇദ്ദേഹം അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മതപണ്ഡിതന്‍ ഫ്തഹുല്ല ഗുലന്റെ സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആളാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെടുന്നു. പട്ടാള അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഫത്ഹുല്ല ഗുലനാണെന്നാണ് തുര്‍ക്കി അധികൃതരുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം നേരത്തെ തന്നെ ഗുലന്‍ തള്ളിക്കളഞ്ഞിരുന്നു.
ഭീകര ഗ്രൂപ്പില്‍ അംഗത്വമുള്ളയാളെന്ന കുറ്റത്തിന്മേലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫത്ഹുല്ല ഗുലന്റെ സംഘടനയെ ഭീകരസംഘടനയായാണ് തുര്‍ക്കി സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.