Connect with us

Kerala

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുന്നു

കാരന്തൂര്‍: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ കാരന്തൂര്‍ മര്‍കസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. നിയമ വിദ്യാഭ്യാസ രംഗത്ത് മര്‍കസ് നല്‍കുന്ന സേവനങ്ങളെ കൂടിക്കാഴ്ചയില്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ അഭിനന്ദിച്ചു.
ദേശീയ ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ ജസ്റ്റിസ് ആര്‍ ഡി വ്യാസ്, ബോജ് ചാന്ദ്രതാക്കൂര്‍, അപൂര്‍ബകുമാര്‍ ശര്‍മ, അഡ്വ. ടി എ എസ് അജിത്ത്, പ്രൊഫ. വിജയകുമാര്‍, നോളജ്‌സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. പി എസ് ഗോപി, അമീര്‍ ഹസന്‍, ഷൗക്കത്തലി, അഡ്വ. സമദ് പുലിക്കാട്, ഉനൈസ് മുഹമ്മദ് ചര്‍ച്ചയില്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest