റിയോയില്‍ മോശം പെരുമാറ്റം: കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

Posted on: August 12, 2016 4:22 pm | Last updated: August 12, 2016 at 9:28 pm
SHARE

thumbimageറിയോഡി ജനീറോ: ഒളിമ്പിക്‌സ് വേദികളില്‍ അംഗീകാരമില്ലാത്തവരെ കൊണ്ടു വന്നാല്‍ പ്രവേശനത്തിനുള്ള അനുമതി റദ്ദാക്കുമെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് റിയോ ഒളിംപിക്‌സ് അധികൃതരുടെ മുന്നറിയിപ്പ്. അക്രഡിറ്റേഷന്‍ ഇല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയുമാണ് ഗോയലിനൊപ്പമുള്ളവര്‍ ചെയ്തത്.

ബോക്‌സിംഗ്, ജിംനാസ്റ്റിക്, അമ്പെയ്ത്ത് തുടങ്ങിയ വേദികളിലാണ് ഗോയലും സംഘവും അനധികൃതമായി കടന്നു ചെന്നത്. തുടര്‍ന്നും സമാന അനുഭവം ഉണ്ടായാല്‍ ഗോയലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി റിയോയില്‍ നിന്ന് മടക്കി അയയ്ക്കുമെന്നും ഒളിമ്പിക്‌സ് അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ സംഘത്തലവന്‍ രാകേഷ് ഗുപ്തയ്ക്ക് ഒളിമ്പിക്‌സ് ഓര്‍ഗനൈസിംഗ് കോണ്ടിനെന്റല്‍ മാനേജര്‍ സാറ പീറ്റേഴ്‌സണ്‍ നല്‍കിയ ഔദ്യോഗിക കുറിപ്പിലാണ് ഗോയലിനെതിരായ ആരോപണം. സന്ദേശം ഗോയലിനെ അറിയിക്കണമെന്നും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തുവന്നു. തന്റെ ഒപ്പം വന്നവര്‍ക്കെതിരേയാണ് ആരോപണമെന്നും ഒളിമ്പിക്‌സ് നിയമങ്ങളൊന്നും താന്‍ തെറ്റിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here