റോഡപകട വിശദാംശങ്ങള്‍ സമര്‍പ്പിച്ചില്ല; കേന്ദ്രത്തിനു സുപ്രീം കോടതിയുടെ പിഴ

Posted on: August 12, 2016 9:14 pm | Last updated: August 12, 2016 at 9:14 pm

ന്യൂഡല്‍ഹി: രാജ്യത്തെ റോഡപകടങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ പിഴ. കോടതി നിര്‍ദേശിച്ച വിവരങ്ങള്‍ ലഭ്യമാക്കാത്തതിനു കേന്ദ്ര ഗതാഗത മന്ത്രാലയം 25,000 രൂപ പിഴയൊടുക്കണമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഒരു വര്‍ഷത്തിലേറെയായിട്ടും മറുപടി സത്യവാങ്മൂലം നല്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പഞ്ചായത്തു നടപടികളാണ് ഇവിടെ നടക്കുന്നതെന്നാണോ വിചാരിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, വിശദീകരണം മൂന്നാഴ്ചക്കകം സമര്‍പ്പിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഉറപ്പുനല്‍കി.