ഗള്‍ഫ് സേഫ്റ്റി ഫോറം ദോഹയില്‍; ലോക വിദഗ്ധര്‍ പങ്കെടുക്കും

Posted on: August 12, 2016 8:19 pm | Last updated: August 12, 2016 at 8:19 pm
SHARE

GSF16_logoദോഹ: ഗള്‍ഫ് സേഫ്റ്റി ഫോറത്തിന് ദോഹ വേദിയാകും ഒക്‌ടോബര്‍ 30, 31 തിയതികളിലാണ് ഫോറം നടക്കുക. യൂറോ പെട്രോളിയം കണ്‍സല്‍ട്ടന്റ്‌സ്, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഫോറത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സേഫ്റ്റി വിദഗ്ധര്‍ പങ്കെടുക്കും. വിവിധ തലങ്ങളില്‍ പദ്ധതികളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്ന ഖത്വറില്‍ സുരക്ഷാ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളും രീതികളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. അപകടരഹിതമായ നിര്‍മാണ രീതികള്‍ എന്ന ആശയത്തിലുള്ള പഠനങ്ങളും നടക്കും.
അപകടങ്ങളൊഴിവാക്കുന്നതിനുള്ള രീതികളും സാങ്കേതികവിദ്യകളും ഫോറത്തില്‍ പ്രദര്‍ശിപ്പിക്കും. നിര്‍മാണ കമ്പനികള്‍ക്ക് അപകടങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും ആശയങ്ങളുമാണ് ഫോറത്തില്‍ പ്രദര്‍ശിപ്പിക്കുക. ഓയില്‍, ഗ്യാസ്, പെട്രോ കെമിക്കല്‍, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി വ്യത്യസ്ത വ്യവസായ മേഖകളില്‍ നിന്നുള്ള പ്രമുഖര്‍ പേങ്കെടുക്കും. വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കു ന്നവര്‍ക്ക് സുരക്ഷയെക്കുറിച്ച് മനസ്സിലാക്കുന്നതിനും സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും ആധുനിക സംവിധാനങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്ന സുപ്രധാന പരിപാടിയാണ് സേഫ്റ്റി ഫോറമെന്ന് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗ് സെക്രട്ടറി ജനറല്‍ ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ ഹമദ് അല്‍ അഗീല്‍ പറഞ്ഞു.
സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ നയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനാണ് ഫോറം ശ്രദ്ധിക്കുന്നത്. അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളും സംരംഭകരും ഒത്തുചേരുന്നു എന്നത് ഈ രംഗത്തെ അറിവുകള്‍ പങ്കുവെക്കുന്നതിന് സഹായകമാണ്. വ്യവസായ മേഖലയില്‍ നിലവാരമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സുരക്ഷ മുഖ്യ ഘടകമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്വര്‍ റയില്‍ ഉള്‍പ്പെടുയുള്ള വന്‍കിട സ്ഥാപനങ്ങളും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും സുരക്ഷക്കും അതീവ പ്രാധാന്യം നല്‍കുന്ന സ്ഥാപനം എന്ന നിലയിലാണ് ഖത്വര്‍ റയില്‍ ഫോറത്തില്‍ പങ്കാളിത്തം വഹിക്കുന്നതെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജര്‍ പോള്‍ സ്റ്റാന്‍ലി വില്യംസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here