ഉസ്താദ് അംജദ് അലി ഖാന് ബ്രിട്ടീഷ് വിസ നിഷേധിച്ചു

Posted on: August 12, 2016 7:34 pm | Last updated: August 12, 2016 at 7:34 pm
SHARE

amjad ali khanന്യൂഡല്‍ഹി: സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലി ഖാന് ബ്രിട്ടീഷ് വിസ നിഷേധിച്ചു. അംജദ് അലി ഖാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിസയ്ക്കായി അദ്ദേഹം അപേക്ഷിച്ചത്. എന്നാല്‍ ഇത് നിരസിക്കുകയാണുണ്ടായതെന്ന് അംജദ് അലി ഖാന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച അദ്ദേഹം തന്റെ ട്വീറ്റ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും ടാഗ് ചെയ്തു. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവാഹകരായ കലാകാരന്‍മാര്‍ ഇതില്‍ ദുഃഖിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here