മുന്നണി വിട്ട് പോയ കെഎം മാണി ഇനി പതുക്കെ വന്നാല്‍ മതിയെന്ന് കെ മുരളീധരന്‍

Posted on: August 12, 2016 6:50 pm | Last updated: August 12, 2016 at 6:50 pm

k.muraleedaranകോഴിക്കോട്: യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. മാണി എന്തായാലും യുഡിഎഫില്‍ നിന്നും പോയെന്നും ഇനി പതുക്കെ വന്നാല്‍ മതിയെന്നും കെ മുരളീധരന്‍ പരിഹസിച്ചു. ഇനി എന്ത് ധൈര്യത്തിലാണ് ഇവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുക. മോദിയുടെ കൂടെപോയാലുള്ള അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ നിന്ന് ഇനി ആരും പോകില്ല. കേരള കോണ്‍ഗ്രസുകാരെ തോല്‍പ്പിക്കാന്‍ ബറ്റാലിയനുകളെ ഇറക്കിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ജയിപ്പിക്കാന്‍ തന്നെ ഇവിടെ കാശില്ല. ഈ സാഹചര്യത്തിലാണോ തോല്‍പ്പിക്കാന്‍ പണം മുടക്കേണ്ടതെന്ന് മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.