തായ്‌ലന്‍ഡില്‍ സ്‌ഫോടന പരമ്പര: നാലുപേര്‍ കൊല്ലപ്പെട്ടു

Posted on: August 12, 2016 9:53 am | Last updated: August 12, 2016 at 6:20 pm
SHARE

thailand

തായ്‌ലന്‍ഡ്: തായ്‌ലന്‍ഡിന്റെ തെക്കന്‍ മേഖലയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ മേഖലയില്‍ എട്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ ഹുവാ ഹിന്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനങ്ങളുണ്ടായത്. ഹുവാഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന് 90 മിനിട്ടുകള്‍ക്കുള്ളില്‍ എട്ടു സ്‌ഫോടനങ്ങള്‍ നടന്നു. ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് പ്രാഥമിക നിഗമനം. ഫുക്കെറ്റ്, ഹുവാഹിന്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ രണ്ട് ഐഇഡി സ്‌ഫോടകവസ്തുക്കള്‍ പ്രത്യേക സ്‌ക്വാഡ് നിര്‍വീര്യമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here