ഷാറൂഖ് ഖാനെ ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Posted on: August 12, 2016 9:03 am | Last updated: August 12, 2016 at 12:00 pm
SHARE

Shahrukh-Khanലോസ് ആഞ്ചല്‍സ്: ബോളിവുഡ് താരം ഷാറൂഖ് ഖാനെ ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരമാണ് ഷാരൂഖിനെ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. ഷാറൂഖ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ പല തവണം അമേരിക്കന്‍ വിമാനത്താവളത്തില്‍ ഇത് ആവര്‍ത്തിക്കുന്നത് വളരെ ദുഃഖകരമാണെന്നും ഷാറൂഖ് ട്വിറ്ററില്‍ കുറിച്ചു.

ഇതിന് മുമ്പും ഷാറൂഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞിവെച്ചിരുന്നു. 2012ല്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2009ലും അദ്ദേഹത്തെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു.