എടിഎം കവര്‍ച്ചയിലെ പ്രതികളുടെ അറസ്റ്റ്: പോലീസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Posted on: August 11, 2016 10:06 pm | Last updated: August 12, 2016 at 9:06 am

PINARAYI 2

തിരുവനന്തപുരം: ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ നടത്തിയ ATMകവര്‍ച്ചയിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി അറസ്റ്റ് ചെയ്ത കേരളപോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. യുക്തിയുടെയും ശാസ്ത്രീയതയുടെയും വഴികളിലൂടെയാണ് പോലീസ് ടീം ആധുനികസംവിധാനങ്ങളോടെ വന്ന ഈ ക്രിമിനല്‍ സംഘത്തെ തകര്‍ത്തത്. ഇതര സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകയാവുന്ന തരത്തിലായിരുന്നു കേരള പോലീസിന്റെ പ്രവര്‍ത്തനം. ആത്മാര്‍ഥമായും സത്യസന്ധമായും അര്‍പ്പണബോധത്തോടെയും ചുമതല നിര്‍വഹിച്ച പോലീസ് ടീമിനെ ഹാര്‍ദമായി അഭിനന്ദിക്കുന്നതായും ഫേസ്ബുക്ക് പോസ്്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.