മനുഷ്യത്വം മരവിച്ച കാഴ്ച: വാഹനം ഇടിച്ച് രക്തം വാര്‍ന്ന് കിടക്കുന്നയാളുടെ മൊബൈല്‍ ഫോണെടുത്ത് കടന്നു കളഞ്ഞു

Posted on: August 11, 2016 7:13 pm | Last updated: August 11, 2016 at 7:13 pm

delhi-van.jpg.image.784.410ന്യൂഡല്‍ഹി:വാഹനമിടിച്ച് മരിച്ചയാളെ മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരിനഗറില്‍ ഇന്ന് രാവിലെയാണ് മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സെക്യൂരിറ്റി ഗാര്‍ഡിനെ വാഹനം ഇടിക്കുകയായിരുന്നു. മണിക്കൂറുകളോളെ റോഡില്‍ കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല, ചിലര്‍ എത്തി നോക്കി മടങ്ങി. 35 വയസുള്ള ബംഗാള്‍ സ്വദേശി മതിബുള്‍ എന്നയാളാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഇടിച്ച് വാനില്‍ നിന്് ഒരാള്‍ പുറത്തിറങ്ങി ചുറ്റും നോക്കി ആളുകള്‍ ഓടിക്കൂടിയില്ലെന്ന് കണ്ടപ്പോള്‍ വാഹനവുമായി പോകുകയായിരുന്നു.
പിന്നീട് അതുവഴിപോയ വഴിയാത്രക്കാരും വാഹനകത്തില്‍ പോയവരും അപകടത്തില്‍പെട്ടയാളെ രക്ഷിക്കാന്‍ തയ്യാറായില്ല. ഇതിനിടയിലാണ് ഒരു സൈക്കിള്‍ റിക്ഷാകാരന്‍ മതിബൂളിന്റെ പോക്കറ്റില്‍ നിനന്് തെറിച്ച് വാണ മൊബൈല്‍ഫോണ്‍ എടുത്ത് കടന്നുകളഞ്ഞത്. മൃതദേഹം റോഡരികില്‍ കിടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ പോലീസ് സ്ഥലത്തെത്തിയത്. അപകടമുണ്ടാക്കിയ വാഹനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.