Connect with us

National

മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Published

|

Last Updated

മുംബൈ: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ നിയമിതയാകും. നിലവില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍. ഈ മാസം അവസാനത്തോടെയാകും ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ സ്ഥാനമേല്‍ക്കുക. കൊല്‍ക്കത്ത ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്ന പദവിയും ഇവര്‍ക്കാണ്.

ബോംബെ ഹൈക്കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് സുജാത മനോഹറാണ്. മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈക്കോടതിയിലേക്കു മാറുന്നതോടെ താല്‍ക്കാലികമായി ജസ്റ്റീസ് ഗിരീഷ് ചന്ദ്ര ഗുപ്ത കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് പദവി വഹിക്കും.

Latest