അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കര്‍

Posted on: August 11, 2016 5:24 pm | Last updated: August 11, 2016 at 10:22 pm

sreeramakrishnanകോഴിക്കോട്: അഭിഭാഷകര്‍ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോടതികളുടെ പരമാധികാരം തങ്ങളുടെ കൈവശമാണെന്ന അഭിഭാഷകരുടെ അഹങ്കാരം ജുഡീഷ്യല്‍ സമൂഹം തിരുത്തണം. അറിയാനുള്ള അവകാശം തടയാനുള്ള അധികാരം ആര്‍ക്കുമില്ല. ഭരണഘടനക്ക് മീതെ പറക്കുന്ന പരുന്തുകളെ ജുഡീഷ്യറി നിയന്ത്രിക്കണം. കോടതികളില്‍ മാധ്യമങ്ങളുടെ വിലക്ക് അനന്തമായി നീളരുതെന്നും കോടതികളില്‍ എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.