ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; 12 പേരെ മാറ്റി നിയമിച്ചു

Posted on: August 11, 2016 3:40 pm | Last updated: August 11, 2016 at 3:40 pm

iasതിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 12 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. ലാന്‍ഡ് റവന്യുകമ്മീഷണര്‍ സ്ഥാനത്ത് നിന്ന് എംസി മോഹന്‍ദാസിനെ മാറ്റി എടി ജയിംസിനെ നിയമിച്ചു. എംസി മോഹന്‍ദാസിനെ പുതിയ ഗ്രാമവികസന കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്.

ഭക്ഷ്യസുരക്ഷ കമ്മീഷണറായിരുന്ന സഞ്ജയ് കൗളിനെ മാറ്റി മിനി ആന്റണിയെ നിയമിച്ചു. സഞ്ജയ് കൗള്‍ ആണ് പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി. എസ്‌സി എസ്ടി ഡയരക്ടറായ അലി അസ്ഗര്‍ പാഷയെ നിയമിച്ചു. ഡി ബാലമുരളിയായിരിക്കും പുതിയ കെടിഡിസി എംഡി.

കേശവേന്ദ്രകുമാറിന് ആയുഷിന്റെ അധികചുമതല നല്‍കി. കെ അമ്പാടിയാണ് പുതിയ പിആര്‍ഡി ഡയരക്ടര്‍. കെഎന്‍ സതീഷിനെ ഹൗസിംഗ് കമ്മീഷണറാക്കി നിയമിച്ചു.