പാകിസ്താനിലെ ക്വറ്റയില്‍ വീണ്ടും സ്‌ഫോടനം: 13 പേര്‍ക്ക് പരിക്ക്

Posted on: August 11, 2016 1:00 pm | Last updated: August 11, 2016 at 1:00 pm
SHARE

PAK BLASTലാഹോര്‍: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേനയുടെ വാഹനത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ക്വറ്റയില്‍ ആശുപത്രിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 75പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പാക്കിസ്താനില്‍ വീണ്ടും സ്‌ഫോടനമുണ്ടായത്.

ഒരു ജഡ്ജിക്ക് സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചായിരുന്നു സ്‌ഫോടനം ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി സഫറാസ് ബുഗ്തി പറഞ്ഞു. സ്‌ഫോടനത്തില്‍ ജഡ്ജിക്ക് പരിക്കേറ്റില്ല. ജഡ്ജിയുടെ വാഹന വ്യൂഹം കടന്നുപോയതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്.