Connect with us

Kerala

ബ്രോയ്‌ലര്‍ അഴിമതി: മാണിയെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി: മുന്‍ ധനമന്ത്രി കെ എം മാണിയെ ബ്രോയ്‌ലര്‍ കോഴി അഴിമതി കേസില്‍ വിജിലന്‍സ് അടുത്ത ആഴ്ച ചോദ്യം ചെയ്യും. പ്രമുഖ ബ്രോയ്‌ലര്‍ കോഴി മൊത്തക്കച്ചവടക്കാരന്റെയും ആയുര്‍വേദ ഉത്പന്ന കമ്പനി ഉടമകളുടെയും മൊഴി ഇതിന് മുമ്പായി രേഖപ്പെടുത്തും.

ബ്രോയ്‌ലര്‍ കോഴി മൊത്തക്കച്ചവടക്കാരായ തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ 65 കോടിയുടെ നികുതി വെട്ടിപ്പ് എഴുതിത്തള്ളുന്നതിന് 50 ലക്ഷം രൂപയും ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വര്‍ധിപ്പിച്ച വാണിജ്യ നികുതി വകുപ്പ് മുന്‍കാല പ്രാബല്യത്തോടെ കുറച്ചുകൊടുത്തതിന്റെ മറവില്‍ 15 കോടിയും ധനമന്ത്രിയായിരിക്കെ കെ എം മാണി വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് ത്വരിത പരിശോധന നടത്തുന്നത്. വാണിജ്യ നികുതി വകുപ്പിലെ ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് മൊഴിയെടുത്തു.

അഴിമതി ആരോപണത്തിന്റെ നിഴലിലായ രണ്ട് തീരുമാനങ്ങളുടെയും ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് കഴിഞ്ഞ ആഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ശേഖരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. ഏതാനും ഉദ്യോഗസ്ഥരുടെ മൊഴി കൂടി ഈ ആഴ്ച രേഖപ്പെടുത്തും. ആഗസ്റ്റ് അവസാനത്തോടെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുമെന്നാണ് സൂചന.

Latest