മാറാട് കൂട്ടക്കൊല; അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ

Posted on: August 11, 2016 10:03 am | Last updated: August 11, 2016 at 1:38 pm
SHARE

കൊച്ചി: മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ മറുപടി. കേസ് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു നേരത്തെ സി.ബി.ഐയുടെ നിലപാട്.

2003 മേയിലായിരുന്നു ഒന്പതു പേരുടെ മരണത്തിനിടയാക്കിയ മാറാട് കൂട്ടക്കൊല നടന്നത്. കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷനും കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, സി,ബി.ഐ ഇതിന് തയ്യാറായില്ല.