അമ്പെയ്ത്തില്‍ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍

Posted on: August 11, 2016 9:18 am | Last updated: August 11, 2016 at 9:40 am

deepika kumariറിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ സര്‍റ്റോറെയാണ് ദീപിക പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് 2724 ന് നഷ്ടമായെങ്കിലും തുടര്‍ന്നുള്ള മൂന്ന് സെറ്റുകള്‍ ദീപിക പിടിച്ചെടുക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനീസ് തായ്‌പേയിയുടെ ടാന്‍ യാ ടിങ്ങാണ് ദീപികയുടെ എതിരാളി. ഇതേ ഇനത്തില്‍ ബോംബെയ്‌ലാ ദേവിയും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.