ശശികല എം പിയും കുടുംബവും പീഡിപ്പിച്ചുവെന്ന്‌വേലക്കാരി

Posted on: August 11, 2016 6:00 am | Last updated: August 11, 2016 at 12:15 am
SHARE

19sasikala2ചെന്നൈ: പുറത്താക്കപ്പെട്ട എ ഐ എ ഡി എം കെ നേതാവും രാജ്യസഭാ എം പിയുമായ ശശികലാ പുഷ്പക്കെതിരെയും ഭര്‍ത്താവിനും മകനുമെതിരെ വീട്ടുവേലക്കാരിയുടെ പരാതി. പരാതിക്കാരിയെയും സഹോദരിയെയും ശശികലയുടെ ഭര്‍ത്താവായ ലിംഗേശ്വര തിലകനും, മകന്‍ പ്രദീപ് രാജയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഉപദ്രവിക്കാറുണ്ടെന്നും തൂത്തുക്കുടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കേസില്‍ ശശികലയുടെ ഭര്‍ത്താവിന്റെയും മകന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ചെന്നൈയിലെ ശശികലയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ശശികലക്കെതിരെ പരാതി നല്‍കാന്‍ ഭയമുള്ളത് കൊണ്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ പരാതി നല്‍കാന്‍ ധൈര്യം പകരുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എം പിക്കും കുടുംബത്തിനുമെതിരെ നിലവില്‍ കേസുകളില്ലെന്ന കാരണം പറഞ്ഞാണ് കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയത്.